Registered Public Trust

Publication

ബാല്യത്തിലെ പ്രണയം

പച്ചയായ പച്ചനിറത്തിനോടെൻ
ബാല്യ പ്രണയം.
പച്ചപ്പനങ്കിളി പെണ്ണൊരു
പൊൻകതിരായി,
ദൂരെയ്ക്കണഞ്ഞൊരു നിമിഷത്തിൽ..
അവളെ എങ്ങനെയെങ്കിലും,
കൈക്കുള്ളിലാക്കണമെന്ന്
ചിന്തിച്ചു നടന്നു ഞാനും.
നിമിഷങ്ങൾ,  ദിവസങ്ങൾ…
എണ്ണിയെണ്ണി ഞാനും കാത്തിരുന്നു.
അവൾക്കായി മെനഞ്ഞോരാ
മരതക കൂട്ടിൽ ഇടംവലം തിരിഞ്ഞു ഞാൻ നിന്നു.

ഒരു വേളയൊന്നു ഞാൻ ചിന്തിച്ചു.

പച്ച പനങ്കിളി പെണ്ണവൾ
പച്ച കതിരാർന്ന  ചിറകുകൾ
മെല്ലെ വിടർത്തി.
കൊഞ്ചി വാനിൽ പറന്നിടട്ടെ.

അരികത്തിരുന്നു ഞാനാ  അരുവിയിൽ
എന്റെ മോഹങ്ങളെല്ലാം ഒഴുക്കിവിട്ടു.

ഇനിയൊരു ജന്മത്തിൽ എങ്കിലും
ഞാൻ ഒരു പഞ്ചവർണ്ണകിളിയായ്
ജനിച്ചുവെങ്കിൽ….

അനു കൃഷ്ണ